Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Film Festival

Palakkad

പാ​ഞ്ച​ജ​ന്യം ച​ല​ച്ചി​ത്രമേ​ള: ഹ്ര​സ്വചി​ത്ര മ​ത്സ​രവി​ജ​യി​ക​ൾ​ക്ക് പു​ര​സ്കാ​രം ന​ൽ​കി

ചി​റ്റൂ​ർ: 16-മ​ത് പാ​ഞ്ച​ജ​ന്യം അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഭാ​ഗ​മാ​യി ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ​ക്കും ഡോ​ക്യു​മെ​ന്‍റ​റി​ക​ൾ​ക്കും കാ​ന്പ​സ് ചി​ത്ര​ങ്ങ​ൾ​ക്കു​മാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് മേ​ള​യു​ടെ സ​മാ​പ​ന വേ​ദി​യി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി. ശ്രീ​കേ​ഷ് സം​വി​ധാ​നം ചെ​യ്ത ഡി​യ​ർ ടീ​ച്ച​ർ ആ​ണ് മി​ക​ച്ച ഹ്ര​സ്വ​ചി​ത്രം.

നി​വീ ക​ഥ​നി സം​വി​ധാ​നം ചെ​യ്ത വീ​ട്ടി​ൽ, അ​ര​വി​ന്ദ​ൻ എ​സ്.​എ​സ് സം​വി​ധാ​നം ചെ​യ്ത കെ​വൈ​സി, ഗോ​കു​ൽ ഗോ​പി​നാ​ഥി​ന്‍റെ വ​ര​വ് എ​ന്നി​വ ജൂ​റി​യു​ടെ പ്ര​ത്യേ​ക പ​രാ​മ​ർ​ശ​ത്തി​ന​ർ​ഹ​മാ​യി. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ആ​ക്റ്റി​വി​സ്റ്റ് ആ​യ രേ​വ​തി​യു​ടെ ജീ​വി​തം ചി​ത്രീ​ക​രി​ച്ച ഞാ​ൻ രേ​വ​തി മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു .

ആ​ന​ന്ദ് പി. ​ച​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്ത ചു​മ​രു തൊ​ട്ട​പ്പോ​ൾ മെ​ല്ലെ തെ​ളി​ഞ്ഞ​വ, പി. ​വി​ഷ്ണു​രാ​ജ് സം​വി​ധാ​നം ചെ​യ്ത കെ. ​പാ​രി​യു​ടെ നി​ർ​മാ​ണ​ത്തി​ൽ, അ​യ​ന സം​വി​ധാ​നം ചെ​യ്ത ഡോ​ക്യു​മെ​ന്‍റ​റി പ​നി​ഷിം​ഗ് ദി ​പ്രൊ​ഫ​സ​ർ എ​ന്നി​വ ജൂ​റി​യു​ടെ പ്ര​ത്യേ​ക പ​രാ​മ​ർ​ശം നേ​ടി.

കൊ​ൽ​കൊ​ത്ത സ​ത്യ​ജി​ത് റേ ​ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ്യാ​ർ​ഥി റി​ഷി​ക് ഭ​ര​ത് സം​വി​ധാ​നം ചെ​യ്ത ഛായാ​ചി​ത്ര​ങ്ങ​ൾ മി​ക​ച്ച കാ​ന്പ​സ് ഫി​ലി​മാ​യ​പ്പോ​ൾ കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ശ്രു​തി​ൽ മാ​ത്യു സം​വി​ധാ​നം ചെ​യ്ത ദി​നോ​സേ​ഴ്സ് എ​ഗ് ജൂ​റി​യു​ടെ പ്ര​ത്യേ​ക പു​ര​സ്കാ​രം നേ​ടി. ശ്രീ​ജി​ത് ദി​വാ​ക​ര​ൻ, ശ്രു​തി ശ​ര​ണ്യം, സു​ധ പ​ത്മ​ജ ഫ്രാ​ൻ​സി​സ്, ഹ​രി​നാ​രാ​യ​ണ​ൻ എ​ന്നി​വ​രായി​രു​ന്നു ജൂ​റി അം​ഗ​ങ്ങ​ൾ.

Latest News

Corehub Up